Wednesday 21 September 2016

സുന്ദരമായ മുഖചർമ്മത്തിന് മുഖവ്യായാമം ചെയ്യാം



മുഖപേശികള്‍ക്ക് വ്യായാമം ലഭിച്ചാല്‍ മനോഹരമായ മുഖചര്‍മം നേടാം. അതിനായി വ്യായാമമുറകള്‍ പരിശീലിക്കാം...
face-excercise-main

വ്യായാമത്തിലൂടെ ആരോഗ്യം ഉണ്ടാകുമെന്നതു ശാസ്ത്രീയമാ യി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെ മുഖ കാന്തിക്കും ത്വക്ക് സംരക്ഷണത്തിനും വ്യായാമം വളരെ പ്ര ധാനപ്പെട്ടതാണ്. മുഖകാന്തി വര്‍ധിപ്പിക്കുവാനുള്ള വ്യായാമങ്ങള്‍ വളരെ ലളിതവും ആയാസകരവുമാണ്. ഇതു മുഖപേശികള്‍ക്കു ബലവും കണ്ണുക ള്‍ക്കു കൂടുതല്‍ തിളക്കവും നല്‍കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കം ചെയ്യുന്നതിനു സഹായകരവുമാണ്.മുഖത്തിനു മാറ്റം

മുഖത്തിനുള്ള വ്യായാമം ചെയ്യു മ്പോള്‍ പേശികള്‍ക്കു ബലമുണ്ടാകുന്നതോടൊപ്പം മുഖത്തെ കോശ ത്തിലുള്ള കോളാജന്‍ എന്ന പദാര്‍ഥത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കു ന്നു. തന്മൂലം പ്രായക്കൂടുതല്‍ പ്രക ടമാകാതിരിക്കും. പ്രായമേ റിവരുംതോറും നമ്മുടെ ത്വക്കിലെ കോളാജന്‍ നഷ്ടപ്പെടുന്നതിന്റെ ഫലമായിട്ടാണു ത്വക്കിന്റെ മൃദുത്വം നഷ് ടപ്പെടുന്നതും ചുളിവുകള്‍ പ്രത്യ ക്ഷപ്പെടുന്നതും.

മുഖവ്യായാമങ്ങള്‍ ചെയ്യുമ്പോ ള്‍ രക്തചംക്രമണം വര്‍ധിക്കുന്ന തിലൂടെ ത്വക്കിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കുന്നു.

ആദ്യദിനങ്ങളില്‍ ഈ വ്യായാമ ങ്ങള്‍ നിങ്ങളില്‍ മടുപ്പ് തോന്നിച്ചേ ക്കാം. അതു സാധാരണമാണ്. ആ ദ്യമായി ജിമ്മില്‍ പോകുമ്പോള്‍ ഉ ണ്ടാകുന്ന ഒരു പേശീമുറുക്കം പോ ലെ ഇതിനെ കണ്ടാല്‍ മതി. കണ്ണുക ള്‍, പുരികം, കഴുത്ത്, മുഖപേശിക ള്‍, ചുണ്ട് എന്നിവയ്ക്കുള്ള ചില വ്യായാമങ്ങള്‍ ഇതാ:

കണ്ണുകള്‍ക്കുള്ള വ്യായാമങ്ങള്‍

1.ഇരുവശത്തെ നെറ്റിയിലും ഇരുകൈകളുടെയും നടുവിരലും ചൂണ്ടുവിരലും കൊണ്ടമര്‍ത്തുക. കണ്ണുകള്‍ ശക്തിയായി അടയ്ക്കുകയും തുറ ക്കുകയും ചെയ്യുക. 10 തവണ ആവര്‍ത്തിക്കുക.

നടു നിവര്‍ന്ന് ഇരിക്കുക. കണ്ണുകള്‍ അടയ്ക്കുക. കണ്ണുകള്‍ അട ച്ചുതന്നെ കൃഷ്ണമണി താഴേക്കും മുകളിലേക്കും ചലിപ്പിക്കുക. 10 തവണ ഇതാവര്‍ത്തിക്കുക.

നിവര്‍ന്ന് ഇരിക്കുക. കണ്ണുകള്‍ തുറന്നു പിടിക്കുക. പുരികം മുക ളിലേക്കുയര്‍ത്തി കണ്ണുകള്‍ വിടര്‍ത്തി തുറക്കുകയും അടയ്ക്കുകയും ചെ യ്യുക. 10 തവണ ഇതാവര്‍ത്തിക്കുക.

4. നിവര്‍ന്ന് ഇരിക്കുക. കണ്ണുകള്‍ തുറന്നു പിടിക്കുക. തല അനക്കാ തെ കൃഷ്ണമണി മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. 10 തവണ ആവര്‍ത്തിക്കുക. ഇടത്തും വലത്തും നോക്കുക. 10 തവണ ആവര്‍ ത്തിക്കുക.


സര്‍പ്രൈസിഡ് ഫിഷ്
കവിളുകള്‍ വായ്ക്കുള്ളിലേക്ക് വലിക്കുക. ഇരുപുരികങ്ങളും പരമാവധി മുകളിലേക്കുയര്‍ത്തുക. 10 സെക്കന്‍ഡ് ഇങ്ങനെ നിലനിര്‍ത്തുക. 10 തവണ ആവര്‍ത്തിക്കുക.

കിസ് ഫേയ്‌സ്:
 ഈ വ്യായാമവും രണ്ടു രീതിയില്‍ ചെയ്യാം.

1.ഇരുചുണ്ടുകളും മുമ്പോട്ടു കൂര്‍പ്പിച്ചു പിടിക്കുക. കണ്ണുകള്‍ക്ക് ആയാസമുണ്ടാകാതെ ചിരിക്കുവാന്‍ ശ്രമിക്കുക. 10 സെക്കന്‍ഡ് ഇങ്ങനെ പിടിക്കുക റിലാക്‌സ് ചെയ്യുക. ഇങ്ങനെ മൂന്നു തവണ

2. മുകളില്‍ പറ ഞ്ഞ ഒന്നും രണ്ടും വ്യായാമങ്ങള്‍ ആവര്‍ത്തിക്കുക. കവിളുകള്‍ മുകളിലേക്കും താഴേക്കും 12 തവണ അനക്കുക. ഇങ്ങനെ മൂന്നു തവണ.


കഴുത്തിനുള്ള വ്യായാമങ്ങള്‍: 
1. കസേരയില്‍ നിവര്‍ന്നിരിക്കുക. കഴുത്ത് പുറകോട്ട് ആക്കി മുകളിലേക്കു നോക്കുക. 10 തവണ ചവയ്ക്കുക. കഴുത്ത് നേരെയാക്കുക. 10 തവണ ഇതാവര്‍ത്തിക്കുക.

2. രണ്ടു വിരലുകള്‍ കൊണ്ടു കഴുത്തിന്റെ ത്വക്കില്‍ പിടിച്ചു താഴേക്കു വലിക്കുക. കഴുത്ത് ഉയര്‍ത്തി മുകളിലേക്കു നോക്കുക. 10 തവണ ആവര്‍ത്തിക്കുക.

കണ്‍പുരികത്തിനുള്ള വ്യായാമം
ഇരു ചൂണ്ടുവിരലുകളും പുരികത്തിനു മുകളില്‍ വയ്ക്കുക. വിരലുകള്‍ താഴേക്കു ചലിപ്പിക്കുന്നതോടൊപ്പം പുരികം മുകളിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുക. അഞ്ചു സെക്കന്‍ഡ് പിടിച്ചുനിര്‍ത്തുക. 20 തവണ ഇതാവര്‍ത്തിക്കുക.

യണ്‍ പോസ്:
 ഇടതുകാലിന്‍ മുകളില്‍ വലതുകാല്‍ വച്ച് മുട്ടിന്‍മേ ല്‍ ഇരിക്കുക. ഇരുകൈകളും കാല്‍മുട്ടില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ച് വായ് നന്നായി തുറന്ന് നാക്ക് പുറത്തേക്കിടുക. ആഹ് എന്ന ശബ്ദത്തോടെ ശ്വാസം പുറത്തേക്ക് വിടുക. അഞ്ച് തവണ ആവര്‍ത്തിക്കുക. ഇനി വലതുകാലിന്‍മേല്‍ ഇടതുകാല്‍ വച്ച് ചെയ്യാം.

മറ്റുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതുപോലെ മേല്‍വിവരിച്ച വ്യായാമങ്ങള്‍ കൃത്യമായി, ചുരുങ്ങിയത് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്താല്‍ നല്ല ഫലം ലഭിക്കും. മൂന്നാഴ്ച കൊണ്ട് പ്രകടമായ മാറ്റം മുഖത്തുണ്ടാകും. മുഖസൗന്ദര്യം, ത്വക്കിന് അഴക്, ആരോഗ്യം, തിളക്കം, മൃദുത്വം, മുഖക്കുരു ഉണ്ടാകാനുള്ള കുറഞ്ഞ സാധ്യത, കണ്ണുകള്‍ക്ക് ആരോഗ്യം, എന്നീ പ്രയോജനങ്ങള്‍ ലഭിക്കും. മുഖകാന്തി വര്‍ധിപ്പിക്കുന്നതില്‍ ചില യോഗാസന ങ്ങള്‍ക്കും പങ്കുണ്ട്. ശീര്‍ഷാസനം, ഹലാസനം, ശരവങ്കാസനം, ഭരദ്വജാസനം, ധനുരാസനം, സൂര്യനമസ്‌കാരം, ശവാസനം എന്നീ ആസനങ്ങള്‍ ആചാര്യന്റെ മേല്‍നോട്ടത്തില്‍ പരിശീലിക്കാവുന്നതാണ്

.

No comments:

Post a Comment