സുന്ദരിയാകാം സെൽഫ് ഗ്രൂമിങ്ങിലൂടെ
എന്നും സുന്ദരമായ ചർമം സ്വന്തമാകണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകളില്ല. സെൽഫ് ഗ്രൂമിങ്ങിലൂടെ ക്ലിയർ ആൻഡ് ക്ലീൻ ചർമം സ്വന്താമാക്കാവുന്നതേയുളളൂ. ആരോഗ്യമുളള ചർമവും അഴകുളള മുടിയും നേടാൻ ഈ പൊടിക്കൈകൾ ശീലമാക്കാം.
ഈ സുന്ദര വഴികൾ
പൊടിപടലങ്ങളും ഒന്നോ രണ്ടോ തവണ എക്സ്ഫോളിയേറ്റിങ്ങ് സ്ക്രബ് ഉപയോഗിക്കുന്നതു ചർമത്തിലെ മാലിന്യങ്ങളെ അകറ്റാൻ ഉത്തമമാണ്. ഇതിനു ശേഷം കളിമണ്ണ് കൊണ്ടുളള മാസ്ക്കോ ഏതെങ്കിലും ടൈറ്റ്നിങ് പായ്ക്കോ ഇടുക. ഇത് ചർമത്തിലെ സുഷിരങ്ങൾ അടച്ചു മുഖക്കുരുവിനെ തടയും.
വീട്ടുമുറ്റത്തോ ടെറസിലോ മൂന്നു ചട്ടിയെങ്കിലും കറ്റാർ വാഴ നട്ടു പിടിപ്പിച്ചാൽ സൗന്ദര്യക്കൂട്ട് ഒരുക്കുക എളുപ്പമാകും.
മൂന്നോ നാലോ ബദാം പൊടിച്ചെടുക്കുക. ഇതിൽ കറ്റാർവാഴയുടെ ഉളളിലെ ജെൽ ചേർത്തു മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക.
മുടി വളരണമെങ്കിൽ ധാരാളം പോഷകങ്ങൾ ആവശ്യമാണ്. മുടിയുടെ പുറമേയുളള ഭാഗം മൃതമായാലും വേരുകൾക്ക് ജീവനുണ്ടാകും. ആഴ്ചയിൽ രണ്ടു ദിവസം ശിരോചർമത്തിൽ ശുദ്ധ മായ വെളിച്ചെണ്ണ തേച്ചു മസാജ് ചെയ്യുന്നതു മുടി വളരാനും നല്ല കരുത്തുളളതാകാനും സഹായിക്കും.
കണ്ടീഷനിങ് മുടി സുന്ദരമാക്കാനുളള പ്രധാന വഴിയാണ്. ഇതു മുടി വരളുന്നതു തടയും. അഴുക്കും മാലിന്യവും തടയാനും സഹായിക്കും.
ഒരു പരിധി വരെ സൂര്യപ്രകാശത്തിൽ നിന്നു രക്ഷ നേടാനും സഹായിക്കും. അതുകൊണ്ട് കണ്ടീഷനർ ഒഴിവാക്കരുത്.
ദിവസവും മുക്കാൽ മണിക്കൂറെങ്കിലും വ്യായാമംശീലമാ ക്കുക. ഇത് രക്തചംക്രമണം വർധിക്കാൻ സഹായിക്കും. ചർമത്തെ കൂടുതൽ സുന്ദരമാക്കും.പതിനഞ്ച് മിനിറ്റിനു ശേഷം തണുത്ത വെളളത്തിൽ കഴുകി വൃത്തിയാക്കുക. ചർമത്തിനു യുവത്വവും തിളക്കവും കിട്ടും.
SUPER TIPS
മുഖത്തെ ചെറിയ ചുളിവുകളാണോ പ്രശ്നം. ഇതാ എളുപ്പത്തിൽ ചുളിവുകൾ തടയാൻ സൗന്ദര്യക്കൂട്ട്. ഒരു കാരറ്റും ഒരു ഉരുളക്കിഴങ്ങിന്റെ പകുതിയും അരയിഞ്ച് നീളത്തിൽ മുറിച്ച് വെളളത്തിലിട്ട് തിളപ്പിക്കുക. വെന്തു കഴിയുമ്പോൾ ഉടച്ചെടുക്കുക.ഇതിൽ ഒരു നുളള് ബേക്കിങ് സോഡയും മഞ്ഞളും ചേർത്തു മിശ്രിതമാക്കി മുഖത്തു നന്നായി പുരട്ടുക. രണ്ടു മുതൽ അഞ്ചു മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെളളത്തിൽ കഴുകിക്കളയുക. ചുളിവുകൾ തടയാനും മൃദുലവും സുന്ദരവുമായ ചർമം നിലനിർത്താനും ഇതു സഹായിക്കും.
ഒരു പാർട്ടിക്കു പോകുമ്പോൾ വീട്ടിൽത്തന്നെ സ്റ്റൈലിൽ മുടി ബ്ലോ ഡ്രൈ ചെയ്യാൻ വളരെ എളുപ്പമാണ്. ശരിയായ രീതിയിൽ ഇതു ചെയ്യണമെന്നു മാത്രം. ഉരുണ്ട ഒരു ബ്രഷ് കൊണ്ട് മുടി വലിച്ചു പിടിക്കുക. മുടിയുടെ തുടക്കഭാഗത്തു നിന്ന് അറ്റത്തേക്ക് ഡ്രൈയർ ചലിപ്പിക്കുക.
വലിച്ചു പിടിക്കു ന്നതിന്റെ സമ്മർദ്ദം അറിയാൻ കഴിയുന്നില്ലെങ്കിൽ ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നാണ് അർഥം. ചെറിയ ഭാഗങ്ങളായി പകുത്തു മുഴുവൻ മുടിയുടെയും തുടക്കം മുതൽ അറ്റം വരെ ഇങ്ങനെ ചെയ്യാം.
No comments:
Post a Comment