Sunday 25 September 2016

സൗന്ദര്യത്തിന് ഒരു സ്പൂണ്‍ തേന്‍



honey-therapy
ചർമ സൗന്ദര്യത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കാൻ തേനിനു കഴിയും. തേനിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ചർമത്തിലെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. പുരാതന കാലം മുതലേ സ്ത്രീകൾ സൗന്ദര്യ വർദ്ധക വസ്തുവായി തേനുപയോഗിച്ചിരുന്നു. വീട്ടിൽ എളുപ്പം പരീക്ഷിക്കാവുന്ന ചില സൗന്ദര്യക്കൂട്ടുകളിതാ...

മൃദുലമായ ചർമ്മം സ്വന്തമാക്കാൻ ആഴ്ചയിൽ ഒരു ദിവസം തേൻ പുരട്ടി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മതി.

തക്കാളിയും തേനും നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. ചർമ്മത്തിലെ ജലാംശം നിലനിർത്തി ചർമം തിളങ്ങാൻ ഈ പായ്ക്ക് സഹായിക്കും.

രാത്രിയിൽ കിടക്കുന്നതിനു മുൻപ് അൽപം തേൻ മുഖത്തു പുരട്ടാം. രാവിലെ ഉണരുമ്പോൾ കഴുകിക്കളയാം. ദിവസേന ഇങ്ങനെ ചെയ്താൽ ചർമത്തിലെ ചുളിവുകൾ അകന്ന് ചർമം കൂടുൽ സുന്ദരമാകും.

റോസ് വാട്ടറും തേനും ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിലെ മൃതകോശങ്ങൾ അകന്ന് മുഖം കൂടുതൽ തിളങ്ങും.

തേനും പാലും യോജിപ്പിച്ച് മുഖത്തു പുരട്ടാം. 20 മിനിട്ടിനുശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തിലെ കറുത്ത പാടുകളും ചുളിവുകളുമകറ്റാൻ ഈ മിശ്രിതം സഹായിക്കും . ചർമകാന്തി വർദ്ധിക്കാൻ തേനും മഞ്ഞൾപൊടിയും ഗ്ലിസറിനും ചേർന്ന മിശ്രിതം മുഖത്തു പുരട്ടാം. 15 മിനിട്ടിനു ശേഷം ഉണങ്ങുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകാം
.

No comments:

Post a Comment